ONGRID vs OFFGRID ഏതാണ് നിങ്ങളുടെ വീടിനു അനുയോജ്യം ?

കേരളത്തിലെ കൂടി വരുന്ന ചൂടും , വർദ്ധിച്ചു വരുന്ന ELECTRICITY ബില്ലും ഒരു കുടുംബത്തെ വളരെ അധികം ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉയർന്ന വൈദ്യുതി ബില്ലിൽ നിന്നുള്ള ശാശ്വത പരിഹാരത്തിനായി സോളാർ പാനലിനെ ആശ്രയിക്കുന്നത്. എന്നാൽ സോളാർ പ്ലാന്റ് സ്ഥാപിക്കുവാൻ ആലോചിക്കുന്ന ഏതൊരാളെയും കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് ONGRID വേണോ അതോ OFFGRID വേണമോ എന്നത് ? ഓരോരുത്തരുടെ വീടിന്റെ ഘടനേയും അതുപോലെ വൈദ്യുതി ഉപയോഗം സാമ്പത്തിക ശേഷി തുടങ്ങിയവയെ അടിസ്ഥാന പെടുത്തിയാണ് തീരുമാനിക്കേണ്ടത് ഈ രണ്ടു സിസ്റ്റംതെയും കുറിച്ചുള്ള ഒരു കോംപരിസോൺ ആണ് ഈ ബ്ലോഗിൽ പറയുന്നത്

ONGRID SYSTEM (ഓൺഗ്രിഡ് സിസ്റ്റം )

നഗരപ്രേദേശങ്ങളിലും പവർകട്ട് കുറഞ്ഞ ഗ്രാമീണ മേഘലകളിലുമാണ് ഇത് അനിയോജ്യം പേരു സൂചിപ്പിക്കുന്നത് പോലെ ഈ സിസ്റ്റം നാട്ടിലെ എലെക്ട്രിസിറ്റി ഗ്രിഡുമായി (KSEB) നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു

1 . ഇത് എങ്ങനെ പ്രവർത്തിക്കുന്നു ?

സോളാർ പാനലുകൾ പകൽ സമയത്തു സൂര്യ പ്രകാശത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുകയും അത് സോളാർ ഇൻവെർട്ടറിന്റെ സഹായത്തോടു കൂടി ഈ വൈദ്യുതിയെ "AC CURRENT" ആക്കി മാറ്റുകയുമാണ് ചെയ്യുന്നത് ഈ കറന്റാണ് നിങ്ങളുടെ വീടിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്നത് ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്തെന്നാൽ നെറ്റ് മീറ്ററിംഗ് സിസ്റ്റം ആണ്.ഇത് പകൽ സമയത്ത് ഉപയോഗശേഷം വാക്കി വരുന്ന വൈദ്യുതി നേരിട്ട് കസേബ് ഗ്രിഡിലേക്ക് അയക്കുന്നു

ഉതാഹരണത്തിനു നിങ്ങളുടെ പ്ലാന്റ് ഒരു ദിവസം 15 യൂണിറ്റ് പ്രൊഡ്യൂസ് ചെയ്യുകയും നിങ്ങൾ 5 യൂണിറ്റ് മാത്രം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ബാക്കി വരുന്ന 10 യൂണിറ്റ് KSEB യുടെ ഗ്രിഡിലേക്ക് പോകുകയും രാത്രികാലങ്ങളിൽ സോളാർ പാനലുകൾ പ്രവർത്തിക്കാത്തപ്പോൾ നിങ്ങൾക് KSEB ഗ്രിഡിൽ നിന്നും വൈദ്യുതി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് മാസാവസാനം നിങ്ങൾ ഗ്രിഡിലേക്ക് നൽകിയ യൂണിറ്റും നിങ്ങൾ ഗ്രിഡിൽ നിന്ന് എടുത്ത യൂണിറ്റും തമ്മിൽ ഉള്ള വ്യെത്യാസത്തിനു അടിസ്ഥാനമാക്കി ബില് നൽകിയാൽ മതി

ഗുണങ്ങൾ

  • സാമ്പത്തിക ലാഭം : ഈ ഓൺഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററികൾ വാങ്ങേണ്ടതില്ലാത്തതിനാൽ ഇൻസ്റ്റാളേഷൻ ചെലവ് കുറവാകുകയും സാമ്പത്തിക ലാഭം നേടുവാനും സാധിക്കും
  • സബ്സിഡി ആനുകൂല്യം : കേന്ദ്ര സർക്കാറിന്റെ P M SURYAGHAR സബ്സിഡി സ്കീം വഴി ലഭിക്കുന്ന 30000 രൂപമുതൽ 78000 രൂപ വരെ ഉള്ള സബ്സിഡി ഓൺഗ്രിഡ് സിസ്റ്റങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളു
  • കുറഞ്ഞ പരിപാലനചിലവ് : ബാറ്ററികൾ ഇല്ലാത്തതിനാൽ അവമാറ്റേണ്ടതില്ല അതിനാൽ വളരെ കുറഞ്ഞ പരിപാലന ചിലവ് മാത്രമേ വരുന്നുള്ളു പാനലുകൾ വൃത്തിയാക്കുന്നത് മാത്രമാണ് പ്രധാന കർത്തവ്യം
  • പെട്ടെന്നുള്ള ഇൻവെസ്റ്റ്മെന്റ് തിരിച്ചുപിടിക്കൽ : ONGRID സ്ഥാപിക്കുവാൻ കുറഞ്ഞ ചിലവ് മാത്രമേ വരുന്നുള്ളു അതിനാൽ തന്നെ നാലഞ്ജ് വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാം

  • ദുഷ്ഫലങ്ങൾ :

  • ബാക്കപ്പ് ലഭ്യമല്ല : ഗ്രിഡിൽ പവർ കട്ട് ഉണ്ടാകുമ്പോൾ ONGRID സോളാർ സിസ്റ്റവും സുരക്ഷാകാരണത്താൽ തനിയെ ഓഫാവും അതിനാൽ പവർ കട്ട് ഉള്ളസമയത് വീട്ടിലും എലെക്ട്രിസിറ്റി ലഭ്യമാകില്ല
  • KSEB ഗ്രിഡ് ആശ്രയത്വം : KSEB ഇലക്ട്രിക്ക് ലൈൻ ഇല്ലാത്ത സ്ഥലങ്ങളിൽ ഈ സിസ്റ്റം സ്ഥാപിക്കുവാൻ സാധിക്കുകയില്ല
  • OFFGRID SOLAR SYSTEM

    KSEB ബോർഡിന്റെ സഹായമില്ലാതെ തന്നെ പൂർണമായി ഇൻഡിപെൻഡന്റായി പ്രവർത്തിക്കുന്ന സംവിധാനം ആണ് OFFGRID SOLAR SYSTEM KSEB കണക്ഷൻ ഇല്ലാത്ത സ്ഥലങ്ങളിലും അതുപോലെ മലയോര പ്രദേശങ്ങളിലുമാണ് OFFGRID SOLAR SYSTEM അനുയോജ്യമായത്

    പ്രവർത്തനരീതി :

    സോളാർ പാനലിൽകൂടി ഉൽപാദിക്കുന്ന വൈദ്യുതി ഇൻവെർട്ടർ സിസ്റ്റം വഴി ബാറ്ററികളിൽ സംഭരിക്കുന്നു പകൽ സമയങ്ങളിൽ ഡയറക്റ്റ് സോളാറിൽ നിന്നും രാത്രി സമയങ്ങളിലോ അതുപോലെ മഴയുള്ളപ്പോഴോ ബാറ്ററികളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുവാൻ സാധിക്കുന്നു

    ഈ സിസ്റ്റത്തിന്റെ KSEB ഗ്രിഡുമായി യാതൊരു ബന്ധവുമില്ല അതിനാൽ നെറ്റ് മീറ്ററിംഗ് സാധ്യമല

    ഗുണങ്ങൾ :
  • ഊർജ സ്വാതന്ത്ര്യം : OFF GRID SOLAR സിസ്റ്റത്തിൽ വൈദ്യുതി ബോർഡിനെയോ ഇനി ഭാവിയിൽ വരാനിരിക്കുന്ന കറന്റ് ചാർജ് വാർദ്ധനവിനെയോ പേടിക്കേണ്ടതില്ല
  • വിദൂര പ്രേദേശങ്ങളിലും അനിയോജ്യം : ഓഫ് ഗ്രിഡ് സിസ്റ്റം എലെക്ട്രിസിറ്റി കണക്ഷൻഎം കിട്ടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ അനിയോജ്യമായ ഒന്നാണ്
  • തടസമില്ലാത്തെ വൈദ്യുതി : ഗ്രിഡിൽ പവർ കട്ട് ഉണ്ടായാലും നിങ്ങളുടെ വീട്ടിൽ തടസമില്ലത്ത എലെക്ട്രിസിറ്റി ലഭിക്കും

  • ദുഷ്‌ഫലങ്ങൾ :
  • ഉയർന്ന പ്രാരംഭ ചിലവ് : സോളാർ പാനലുകൾക്കൊപ്പം വലിയ കപ്പാസിറ്റിയുള്ള ബാറ്ററികൾ വാങ്ങേണ്ടതിനാൽ ഇൻസ്റ്റാളേഷൻ ചിലവ് ഓൺഗ്രിഡിനെക്കാട്ടിയും 60 % മുതൽ 100 % വരെ കൂടുതൽ ആയിരിക്കും
  • ബാറ്ററി പരിപാലനം : ബാറ്ററികൾക്ക് നിശ്ചിത ആയുസ്സ് മാത്രമേ ഉള്ളു ഉപയോഗത്തിനുനനുസരിച് 4 മുതൽ 7 വര്ഷം കൂടുമ്പോൾ പുതിയ ബാറ്ററികൾ വാങ്ങുവാൻ വേണ്ടി വലിയ തുക മാറ്റി വെക്കേണ്ടി വരും
  • സബ്സിഡി ലഭ്യമല്ല : നിലവിൽ ONGRID സിസ്റ്റങ്ങൾക്ക് മാത്രമേ കേന്ദ്ര സർക്കാർ സബ്സിഡി അനുവദിക്കുകയുള്ളു
  • HYBRID SOLAR SYSTEM :

    നിങ്ങൾക്ക് കറണ്ട് ബില്ല് ലാഭിക്കുകയും അതുപോലെ പവർ കട്ട് ഉണ്ടാകുമ്പോൾ ബാക്കപ്പും വേണെമെങ്കിൽ നിങ്ങൾക്ക് HYBRID SOLAR SYSTEM മികച്ച ഒരു തീരുമാനമാണ്

    ഇതിൽ ഓൺഗ്രിഡ് സിസ്റ്റത്തെപോലെ KSEB യുടെ ഗ്രിഡിലേക്ക് വൈദ്യുതി നൽകുവാനും അതുപോലെ അത്യാവശ്യം ലൈറ്റും ഫാനും പ്രവർത്തിപ്പിക്കാൻ ഒരു ചെറിയ ബാക്കപ്പും ഉണ്ടായിരിക്കും

    ചിലവ് അൽപ്പം കൂടുതലാണെങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇതുവളരെ അനുയോച്യമാണ്

    നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കേണ്ടത് ?

    തിരഞ്ഞെടുക്കുന്നതിന് മുന്നേ താഴെ പറയുന്ന ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക

    1 . നിങ്ങളുടെ നാട്ടിൽ പവർ കട്ട് എത്രത്തോളമുണ്ട് ?

    പവർ കട്ട് വളരെ കുറവാണെങ്കിൽ നമുക്ക് കണ്ണുംപൂട്ടി ONGRID തിരഞ്ഞെടുക്കാം പവർ കട്ട് കൂടുതലാണെങ്കിൽ HYBRID അല്ലെങ്കിൽ OFFGRID തിരഞ്ഞെടുക്കാം

    2 . നിങ്ങളുടെ പ്രധാന ലക്ഷയമെന്താണ് ?

    വൈദ്യുതി ബില്ല് 0 ആക്കുകയെന്നതാണ് ലക്ഷ്യമെങ്കിൽ തീർച്ചയായും ONGRID ആണ് ലാഭകരം എന്നാൽ കറണ്ട് പോയാലും ബാക്കപ്പ് വേണമെന്നതാണ് മുൻഗണനയെങ്കിൽ OFFGRID അല്ലെങ്കിൽ HYBRID SOLAR SYSTEM ആണ് ഉത്തമം

    3 . ബജറ്റ് എത്രയാണ് ?

    കുറഞ്ഞ ചിലവിൽ സോളാർ വേണമെങ്കിൽ ONGRID സോളാർസിറ്റമാണ് അനുയോജ്യം വലിയത്തുക നിക്ഷേപിക്കുവാൻ തയ്യാറാണെങ്കിൽ മാത്രം OFFGRID സോളാർസിസ്റ്റം പരിഗണിക്കാം

    ഉപസംഹാരം

    കേരളത്തിലെ NO 1 സോളാർ ഇൻസ്റ്റാളേഷൻ ടീമായ MOST VISIONTECH SOLAR (MVT SOLAR), 15 വർഷത്തെ സേവന പാരമ്പര്യത്തോടെ ഗുണനിലവാരമുള്ള സോളാർ പാനലുകൾ ഇൻസ്റ്റാളേഷൻ ചെയ്യുന്നു. കൂടാതെ 14 ജില്ലകളിലും ബ്രാഞ്ചുകളും മികച്ച പോസ്റ്റ് ഇൻസ്റ്റാളേഷൻ സർവീസസുമാണ് MOST VISION TECH ഒരുക്കുന്നത്

    നിങ്ങളുടെ കഴിഞ്ഞ മാസത്തെ കറൺഡ് ബില് എത്രയാണെന്ന് കമന്റ് ചെയ്യൂ ? നിങ്ങൾക്ക് എത്ര KW സോളാർ വേണമെന്ന് ഞങ്ങൾ കണക്കാക്കി പറഞ്ഞു തരാം